ഇന്ന് പലരും കണ്ണും മൊബൈലിന്റെ ഉപയോഗവും എന്ന വിഷയത്തിൽ ഒരുപാട് ചോദ്യങ്ങൾ  ചോദിക്കുന്നത് ശ്രദ്ധയിൽ പെടാറുണ്ട്.
ചിലർ അതിന് മറുപടിയായി തെല്ലഹങ്കാരത്തോടെ മൊബൈൽ ഉപയോഗിച്ചാൽ ഒന്നും കണ്ണിന് ഒരു കുഴപ്പവും വരില്ല എന്ന് ഉറപ്പിച്ചു പറയുന്നതും കണ്ടിട്ടുണ്ട്.
ശ്രദ്ധിക്കുക ഇപ്പോളും ശാസ്ത്രലോകം research നടത്തിക്കൊണ്ടിരിക്കുന്ന മേഖല ആണ് അത്. പിന്നെ എന്ത് ഉദ്ദേശത്തിലാണ് ഇവർ ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല.
മനുഷ്യന്റെ പ്രകൃത്യാ ഉള്ള സ്വഭാവം ആണത്. അഡിക്ടഡ് ആയതോ, ഒരുപാട് ഇഷ്ടമുള്ളതോ ആയ സാധനങ്ങളെ അവർ ഒരുപാട് ന്യായികരിക്കും. അതിന്റെ ഗുണവശങ്ങൾ മാത്രം പൊക്കിപ്പിടിക്കും. നെഗറ്റീവ്സ് കണ്ടില്ലെന്ന് നടിക്കും
മദ്യപാനികളെ കണ്ടിട്ടില്ലേ അവർ മദ്യം ഹൃദയത്തിന് നല്ലതാണ് എന്ന പോസ്റ്റും പൊക്കിപ്പിടിച്ചു കൊണ്ടുവരുന്നത് കാണാറുണ്ട്. എന്നാൽ അത് മിതമായ അളവിൽ ആണ് എന്നത് അവർ ചെവി കൊള്ളില്ല
എന്തായാലും അതുപോലെ തന്നെ ആണ് മൊബൈൽ ഉപയോഗത്തിന്റെ കാര്യവും. ചിലർ കേമത്തം എന്ന പോലെ 15 hours ആൻഡ് 16 hours ഒക്കെ phone ഉപയോഗിക്കും എന്ന് പറയുന്നത് കേൾക്കാറുണ്ട്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിലെ കഷ്ണങ്ങൾ….. കാര്യത്തിലേക്ക് കടക്കാം
കണ്ടുപിടിക്കപ്പെട്ടിടത്തോളം മൊബൈൽ ഉപയോഗം കണ്ണിനെ ബാധിക്കുന്നത് താഴെ കാണുന്ന രോഗങ്ങളുടെ രൂപത്തിലാണ്
  • Dry eyes അഥവാ വരണ്ട കണ്ണ്. തുടർച്ചയായ സ്ക്രീൻ ഉപയോഗം മൂലം കണ്ണിന് വരുന്ന വരൾച്ച
    പ്രധാന കാരണങ്ങൾ
  • CVS(കമ്പ്യൂട്ടർ വിഷൻ Syndrome)
  • *Overuse ഓഫ് സ്ക്രീൻ
  • Conus

Dry Eyes

Dry Eyes before and after

ഇനി ഇതു engane ബാധിക്കുന്നു എന്ന് പറയാം
Normally ഒരു മനുഷ്യൻ മിനിറ്റിൽ minimum 20 തവണ കണ്ണ് ചിമ്മും. പക്ഷെ ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധിച്ചു ഇരിക്കുമ്പോൾ നമ്മുടെ ബ്ലിങ്കിങ് റേറ്റ് കുറയും. മിനിറ്റിൽ 4-5 ഒക്കെ ആകും. ഓരോതവണ കണ്ണടച്ചു തുറക്കുമ്പോളും നിങ്ങളുടെ കണ്ണുകൾ റിഫ്രഷ് ചെയ്യുന്നുണ്ട്. കൺപോളകൾ കണ്ണിന്റെ ഉൾവശം നനച്ചു കൊടുക്കുന്നുണ്ട്. നമ്മൾ അറിയുന്നില്ലെന്ന് മാത്രം. So ബ്ലിങ്കിങ് കുറയുമ്പോൾ കണ്ണ് നനയുന്നത് കുറഞ്ഞു കണ്ണ്  വരളും.
Dry eyes എന്ന് പറയും.
So ദയവ് ചെയ്ത് എല്ലാവരും phone ഉപയോഗിക്കുമ്പോൾ കണ്ണ് പരമാവധി ചിമ്മാൻ ശ്രദ്ധിക്കുക.
Dry eyes ഒരു temperory രോഗം ആണെങ്കിലും ചിലപ്പോൾ എപ്പോളും eye lubricants ഒഴിച്ച് കൊടുക്കേണ്ടി വരും കണ്ണിന്. അത് മറ്റു സൈഡ് effects ഉണ്ടാക്കും.
So സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
അതുപോലെ dry eyes ഉള്ളപ്പോൾ namukk phone പോലെ ഉള്ള ഡിജിറ്റൽ സ്ക്രീന് ഉപയോഗിക്കുമ്പോൾ കണ്ണിൽ ചുവപ്പും കണ്ണിൽ പുകച്ചിലും ചൊറിച്ചിലും വരും. So automatically നമ്മൾ കണ്ണ് തിരുമ്മും. വളരെ അപകടകരമായ കാര്യം ആണത്. തുടർച്ചയായി നമ്മൾ എന്നും കണ്ണ് തിരുമ്മിയാൽ keratoconus പോലെയുള്ള രോഗങ്ങൾ cornea(കണ്ണിന്റെ ഐറിസിന്റെ പുറമെയുള്ള bhagam) യെ ബാധിക്കും.


Conus

Normal eyes vs Conus eyes

Conus means കോൺ പോലെയാവുക. Cornea കൂർത്തു  വരും. Cornea യിൽ പോറലുകൾ വീഴാനും സാധ്യതയുണ്ട്.അങ്ങനെ സംഭവിച്ചാൽ രാത്രികാല യാത്രകൾ ബുദ്ധിമുട്ടാവും(glare, halos, starburst around lights). കണ്ണിന്റെ കാഴ്ച മങ്ങൽ വരും. Light sensitivity വരാനും സാധ്യതയുണ്ട്
So കണ്ണ് അനാവശ്യമായി തിരുമ്മരുത്

CVS (കമ്പ്യൂട്ടർ വിഷൻ Syndrome)

CVS Symptoms 

ഇനി പറയാൻ ഉള്ളത് CVS ആണ് കമ്പ്യൂട്ടർ വിഷൻ syndrome. കമ്പ്യൂട്ടർ എഞ്ചിനീയർ മാർ മുതൽ ഡിജിറ്റൽ സ്ക്രീൻ ഉപയോഗിക്കുന്ന 60% പേരും നേരിടുന്ന പ്രശ്നം
നേരത്തെ പറഞ്ഞ dry eyes ആണ് പ്രധാന ലക്ഷണം.
പിന്നെ കണ്ണിന് temperory blurriness
കണ്ണിന് ചുവപ്പ്, പുകച്ചിൽ, തലവേദന
അങ്ങനെയുള്ള ഒരുപാട് ലക്ഷണങ്ങൾ കാണാറുണ്ട്. മഹാരോഗം ഒന്നുമല്ല. കമ്പ്യൂട്ടർ or മൊബൈൽ  ഉപയോഗിക്കുന്ന സമയത്ത് മാത്രം കണ്ടു വരുന്ന പ്രശ്നം ആണ്.

തമാശക്കാണെങ്കിലും നമ്മൾ പറയാറുണ്ട് തലവേദന വന്നാൽ mobileinu കുറ്റം നടുവേദന വന്നാൽ mobileinu കുറ്റം എന്ന് അമ്മമാർ പറയും എന്ന്. പക്ഷെ സംഗതി സത്യമാണ്. CVD പ്രധാന ലക്ഷണങ്ങളാണ് നേരത്തെ പറഞ്ഞതെല്ലാം.കമ്പ്യൂട്ടർ അല്ലെങ്കിൽ phone നോക്കി  ഒരേ ഇരുപ്പ് , സിറ്റിംഗ് പൊസിഷൻ പ്രോബ്ലം ഒക്കെയാണ് kazhuth വേദന, നടുവേദന ഒക്കെ ഉണ്ടാക്കുന്നത്. ഒരുകാര്യത്തിൽ ശ്രദ്ധിച്ചാൽ നമ്മൾ ചെറിയ pain എല്ലാം മറക്കും. So അത്തരത്തിൽ എല്ലാം മറന്നുള്ള ഇരിപ്പ് നടുവിനെയും കഴുത്തിനേയും ഒക്കെ ബാധിക്കും
ഇതു ഒഴിവാക്കാൻ വേണ്ടി ഡോക്ടർമാർ പറയുന്നത് 20-20-20 rule follow ചെയ്യാൻ ആണ്
അതായത് 20 minute കൂടുമ്പോൾ ഡിജിറ്റൽ സ്ക്രീൻ മാറ്റിവച്ചു ഇരുന്നിടത്തു നിന്നോ കിടന്നിടത്തു നിന്നോ എഴുന്നേറ്റ്  20 അടി ദൂരത്തേക്ക് 20 സെക് എങ്കിലും നോക്കുക. (വീടിന്റെ പുറത്തൊക്കെ ഒന്ന് ഇറങ്ങി ദൂരത്തേക്ക് നോക്കുക).എത്രത്തോളം പ്രാക്ടിക്കൽ ആണെന്ന് അറിയില്ല എങ്കിലും 1 മണിക്കൂർ ഇടവിട്ടെങ്കിലും ചെയ്യുക.
ഇത്തരത്തിൽ നിങ്ങൾക്ക് CVS ഇൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം
Myopia, dry eyes പോലെയുള്ള പ്രശ്നങ്ങളും ഒരു പരിധി വരെ കുറക്കാം
തുടർച്ചയായി ഒരേ സാധനത്തിൽ ക്ലോസപ്പ് ആയി നോക്കി ഇരിക്കുന്നത് കണ്ണിന്റെ ഫോക്കസിനെ ബാധിക്കാനും axial length കൂട്ടാനും തുടർന്ന് myopia വരാനും ഇടയാക്കും(ഹ്രസ്വ ദ്ര്ഷ്ടി -അടുത്തുള്ളത് കാണാം ദൂരെയുള്ളത് മങ്ങുന്ന അവസ്ഥ)
തുടർന്ന് കണ്ണട ഉപയോഗിക്കേണ്ടി വരും. so ഇടക്കെങ്കിലും ദൂരത്തേക്ക് നോക്കുക മൊബൈൽ ഉപയോഗിക്കുമ്പോൾ

ഇത്രയും പറഞ്ഞത് നിങ്ങളെ പേടിപ്പിക്കാനല്ല മറിച്ചു 10-15 മണിക്കൂർ ഗെയിം കളിച്ചാലും കണ്ണിന് ഒന്നും സംഭവിക്കില്ല എന്ന തെറ്റായ ധാരണ മാറ്റാൻ ആണ്.സൂക്ഷിച്ചു ഉപയോഗിച്ചാൽ ഒന്നും പറ്റില്ല.

ബ്ലൂ ലൈറ്റ് കണ്ണിൽ ഉണ്ടാക്കുന്ന എഫക്ടിനെ കുറിച് പഠനങ്ങൾ നടക്കുന്നതെ ഉള്ളു.കുഴപ്പമില്ലെന്നും, അപകടം ആണെന്നും വാദങ്ങൾ നടക്കുന്നുണ്ട് so ആധികാരികമായി പറയാൻ കഴിയില്ല.ബ്ലൂ ലൈറ്റ് റെറ്റിനയെ പോലും ബാധിക്കും എന്ന് ചില ശാസ്ത്രജ്ഞർ  പറയുമ്പോൾ മറിച്ചു അത് കേവലം കണ്ണട manufactures ഉണ്ടാക്കിയ കള്ള കഥ ആണെന്നും അവർക്ക് bluelight filters ഉള്ള മാർക്കറ്റിംഗ് ആണെന്നും പറയുന്നു.സൂര്യൻ മൊബൈൽ പുറത്ത് വിടുന്നതിലേറെ bluelight പുറത്ത് വിടുന്നുണ്ടെന്നും അതുണ്ടാക്കാത്ത പ്രശ്നം മൊബൈൽ ഉണ്ടാക്കില്ല എന്നും പറയുന്നു
പഠനങ്ങൾ നടക്കുന്നുണ്ട്

രാത്രി വൈകിയുള്ള മൊബൈൽ ഉപയോഗം നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുണ്ട് എന്നും പറയുന്നു.   മെലാടോണിന് hormone പ്രൊഡക്ഷൻ വെളിച്ചം ഇല്ലാത്തപ്പോൾ ആണ് കൂടുതൽ നടക്കുക so മൊബൈൽ രാത്രി മൊബൈൽ  ഉപയോഗിക്കുമ്പോൾ ഇതു തടസ്സപ്പെടും എന്നും നമുക്ക് ഉറക്കക്കുറവ് വരും എന്നും പറയുന്നു.ആധികാരികത വന്നിട്ടില്ലാത്ത പഠനങ്ങൾ ആണ്.
പക്ഷെ നമ്മൾ എന്തിന് റിസ്ക് എടുക്കണം.രാത്രി ഉറങ്ങാൻ ഉള്ളതാണ്.അല്ലാതെ ഗെയിം manufactursin പൈസ ഉണ്ടാക്കി കൊടുക്കാൻ ഉള്ളതല്ല.സുഖമായി നേരത്തെ കിടന്ന് ഉറങ്ങാൻ ശ്രദ്ധിക്കൂ.മിനിമം 8 hour എങ്കിലും സുനിദ്ര കണ്ണുകൾക്ക് നൽകൂ…
ധാരാളം വെള്ളം കുടിക്കൂ വ്യായാമങ്ങൾ ചെയ്യൂ.എല്ലാം കണ്ണിന് നല്ലതാണ്
പിന്നെ ഒരു ചെറിയ tip കൂടെ
ഇത്തരത്തിൽ posts വായിക്കുമ്പോൾ mobileil സെറ്റിങ്സിൽ പോയി ആ ഫോണ്ട് default മാറ്റി ലാർജ് ആക്കിയാൽ നിങ്ങളുടെ കണ്ണിന്റെ ആയാസം കുറയും 😊😊😊ഇവിടെയുള്ള പല ആളുകളുടെ ഒരു അടിസ്ഥാനവുമില്ലാത്ത വാക്കുകൾ കേട്ട് കണ്ണുകളെ നശിപ്പിക്കാതെ ഇരിക്കുക. ശ്രദ്ധിക്കുക ടെക്നോളജി ഇല്ലെങ്കിലും നമുക്ക് ജീവിക്കാം. മറിച്ചു കണ്ണുകൾ ഇല്ലെങ്കിൽ ദുസ്സഹമാണ് ജീവിതം.കണ്ണിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കുക
നിങ്ങളുടെ നല്ലതിന് വേണ്ടി….
ഒരു കൂട്ടുകാരൻ 😘😘😍😍

              ലേഖനം എഴുതിയത് : Vishnu Panakkad

LEAVE A REPLY

Please enter your comment!
Please enter your name here