ന്താണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ്?

ബ്ലാക്ക് ബോക്സ് എന്നത് ഒരു സ്റ്റോറേജ് ഡിവൈസ് ആണ് എന്ന് വേണമെങ്കിൽ പറയാം ഒരു പെൻഡ്രൈവ്പോലെയോ അല്ലെങ്കിൽഒരു ഹാർഡ് ഡിസ്ക് പോലെയോ ഉള്ള ഒരു ഉപകരണം , സാധാരണയായി ബ്ലാക്ക്ബോക്സ് ഓറഞ്ച് കളറിൽ ആയിരിക്കും കാണപ്പെടുക ഇത് വിമാനത്തിന്റെ പ്രധാന കോൺട്രോളറുമായി ഘടിപ്പിച്ചിരിക്കും ബ്ലാക്ക് ബോക്സിന്റെ ജോലി എന്ന് പറയുന്നത് വിമാനത്തിൽ നടക്കുന്ന എല്ലാ പ്രവർത്തികളെയും റെക്കോർഡ് ചെയ്ത് സൂക്ഷിച് വെക്കുക എന്നതാണ് സൂക്ഷിച് വെച്ചാൽ മാത്രം പോരല്ലോ അപകടങ്ങൾ ഉണ്ടാകുമ്പോൾവളരെ ഉയരത്തിൽ നിന്ന് വീണ് കേടുപാടുകൾ സംഭവിക്കാനും പാടില്ല അത്കൊണ്ട് തന്നെ ബ്ലാക്ക് ബോക്സ് വളരെ ശക്തിയേറിയ കവജത്താൽ നിർമ്മിതമാണ്.
ഒരുപക്ഷെ ബ്ലാക്ക് ബോക്സ് കടലിലാണ് പതിക്കുന്നെതെങ്കിൽ ഉപ്പു വെള്ളത്തിലൂടെ 2 കിലോമീറ്റർ ചുറ്റുവട്ടത്തിൽ സിഗ്നലുകൾ അയച് കൊണ്ടിരിക്കും ഇതിനാൽ ബ്ലാക്ക് ബോക്സ് കടലിൽ തിരച്ചിൽനടത്തി കണ്ടെത്തുന്ന ജോലി കുറച്ചുകൂടെ എളുപ്പമാകും .ബ്ലാക്ക് ബോക്സ് കണ്ടെത്തി കഴിഞ്ഞാൽ പിന്നെ അതിലുള്ള വിവരങ്ങളെ കംപ്യൂട്ടറുമായി കണക്ട് ചെയ്‌ത്‌ പലവിധത്തിലുള്ള സോഫ്ട്‍വെയറുകൾ ഉപോയോഗിച്ചു വിശകലനം നടത്തി വിമാനത്തിന്റെ അപകട കാരണം കണ്ടെത്തുകയാണ് ചെയ്യുക

എന്തൊക്കെ വിവരങ്ങൾ ആണ്ബ്ലാക്ക്ബോക്സ് ശേഖരിക്കുക?

ബ്ലാക്ക്ബോക്സ് പലവിധത്തിലുള്ള വിവരങ്ങൾ ആണ് ശേകരിക്കുകക പ്രധാനമായുംപൈലറ്റ്മാരുടെ സംഭാഷണം ,വിമാനത്തിന്റെയുംഎൻജിന്റെയും ശബ്ദം , വിമാനത്തിൽ എന്തൊക്കെ പ്രവർത്തികളാണ് പൈലറ്റ് ചെയ്യുന്നത് അവയെല്ലാം , വിമാനത്തിന്റെ സ്പീഡ് ലാൻഡ് ലൊക്കേഷൻ ,എഞ്ചിന്റെ താപനില,വിമാനത്തിന്റെ ഉയരം തുടങ്ങിയ നൂറുകണക്കിന് വിവരങ്ങളാണ് ബ്ലാക്ക് ബോക്സ് സൂക്ഷിക്കുക ഇതിലൂടെ വളരെ എളുപ്പത്തിൽ തന്നെ അപകട കാരണം കണ്ടെത്താൻ കഴിയും

എത്രമാത്രം സുരക്ഷിതമാണ് ബ്ലാക്ക് ബോക്സ്

750 കിലോമീറ്റർ വേഗതയിൽ കോൺക്രീറ്റ് പ്രതലത്തിൽ വന്നിടിച്ചാലും കുഴപ്പം ഉണ്ടാവില്ല , 2.2 Ton ഭാരം 5 മിനിറ്റുവരെ താങ്ങാനുള്ള കഴിവ്
1100 ഡിഗ്രി താപനിലയിൽ ഒരുമണിക്കൂർ വരെ നിലനിൽക്കും
6000. മീറ്റർ താഴ്ചയിൽ കടലിൽ ഉണ്ടാകുന്ന മർദ്ദത്തിൽ നിന്നുവരെ ജലത്തെ പ്രതിരോധിക്കാനുള്ള കഴിവ്

ആരാണ്ബ്ലാക്ക് ബോക്സ് ടാറ്റ പരിശിധിക്കുക?

വളരെ കുറച്ഏജൻസികൾ മാത്രമാണ് ഇതിനായിട്ടുള്ളത് അതിലൊന്നാണ് ജർമനിയിലുള്ള BFU (German: federal agency for flight accident investigation) ഇവർക്ക് പാശ്ച്യാത്യ രാജ്യങ്ങളിലെയും റഷ്യൻ നിർമിതമായ ബ്ലാക്ക് ബോസ്ഉകളും വിശകലനംചെയ്യാൻ സാധിക്കും ഇവർക്ക് വിശകലനം ചെയ്യാൻ സാധിക്കാത്ത വിവരങ്ങൾ മറ്റു ഏജൻസികൾക് അയക്കാരാണ് പതിവ്


ഇതുപോലെ ഉള്ള സാങ്കേതികമായ ലേഖനങ്ങൾ ലഭിക്കാൻ ഫേസ്ബുക്കിൽ പിൻതുടരുക , ലേഖനം ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here